വിയ്യൂർ വിഷ്ണു ക്ഷേത്രം ആറാട്ട് മഹോൽസവത്തിന് കൊടിയേറി

കൊയിലാണ്ടി : വിയ്യൂർ വിഷ്ണു ക്ഷേത്രം ആറാട്ട് മഹോൽസവത്തിന് കൊടിയേറി. ഉൽസവത്തിന്റെ ഭാഗമായി കക്കാടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ദ്രവ്യകലശാഭിഷേകം, കലവറ നിറയ്ക്കൽ എന്നിവ നടന്നു. ഫെബ്രുവരി ഒന്നിന് രാത്രി ഏഴിന് ശ്രീനി നടുവത്തൂരിന്റെ കഥാപ്രസംഗം-,രണ്ടിന് രാത്രി കലാപരിപാടി. മൂന്നിന് രാത്രി ഏഴിന് തായമ്പക-സനന്ദ് രാജ്. നാലിന് രാത്രി മെഗാനൈറ്റ്. അഞ്ചിന് കുടവരവ്, അഞ്ച് മണിക്ക് കാഴ്ച വരവ്, രാത്രി ഏഴിന് ഊര്ചുറ്റൽ. ആറിന് വൈകീട്ട് നിവേദ്യം വരവ്, പളളിവേട്ട, എട്ടിന് ആറാട്ട് എഴുളളത്ത്, കുളിച്ചാറാട്ട്, മടക്കെഴുന്നളളിപ്പ്,12 മണിക്ക് സമൂഹസദ്യ എന്നിവ ഉണ്ടാകും.
