വിയ്യൂർ കൃഷി ശ്രി കാർഷിക സംഘം വിളവെടുത്ത രക്തശാലി അരിയുടെ വിൽപ്പന ആരംഭിച്ചു

കൊയിലാണ്ടി: വിയ്യൂർ കൃഷി ശ്രി കാർഷിക സംഘം വിളവെടുത്ത രക്തശാലി അരിയുടെ വിൽപ്പന ആരംഭിച്ചു. 90 ദിവസംകൊണ്ടാണ് വിയ്യൂർ കൃഷി ശ്രീ കാർഷിക സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ വിളവെടുത്ത് അരി വിൽപ്പനയ്ക്ക് തയ്യാറാക്കിയത്. കക്കുളം പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്താണ് കൃഷി ചെയ്തത്. ഒട്ടേറെ ഔഷധ മൂല്യമുള്ള ഈ അരിയുടെ ആദ്യ വിൽപ്പന നഗരസഭ പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്ത് മാസ്റ്റർ വിയ്യൂർ വിഷ്ണു ക്ഷേത്ര സെക്രട്ടറി അനിൽകുമാർ നമ്പ്രത്ത്കണ്ടിക്ക് ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു. സംഘം പ്രസിഡണ്ട് പ്രമോദ് രാരോത്ത് അദ്ധ്യക്ഷതവഹിച്ചു.

ചടങ്ങിൽ കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ. സുനിൽ കുമാർ മുഖ്യാതിഥിയായി സംസാരിച്ചു. നഗരസഭ കൗൺസിലർമാരായ ലിൻസി മരക്കാട്ട് പുറത്ത്, ഷീബ അരീക്കൽ തുടങ്ങിയവർ പങ്കെടുത്തു. കവി മോഹനൻ നടുവത്തൂർ ആശംസകൾ നേർന്നു. സംഘം അംഗങ്ങളായ ഷിജു മാസ്റ്റർ, ഹരീഷ് പ്രഭാത് എന്നിവർ നേതൃത്വം നൽകി. സംഘം സിക്രട്ടറി രാജഗോപാലൻ സ്വാഗതം പരഞ്ഞു. ആവശ്യക്കാർ 9495810823, 8301898467 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു.


അരികളുടെ രാജാവ് എന്നറിയപ്പെടുന്ന ധാരാളം ഔഷധമൂല്യമുള്ള അപൂർവ ഇനം വിത്താണിത്. കക്കുളം പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്താണ് കൃഷി- നാല് മാസം കൊണ്ട് വിളവെടുക്കാം.ഇത്തരം അപൂർവ ഇനം വിത്തുകളുടെ കൃഷിരീതിയും പ്രചരണവുമാണ് സംഘം ഏറ്റെടുക്കുന്നത്. വിയ്യൂരിൽ തന്നെ ഒരേക്കറിൽ രക്തശാലി നെല്ലും, മുന്തിയ ഇനത്തിൽ പെട്ട പ്രഗതി മഞ്ഞളും ഒരേക്കറിൽ കൃഷി ചെയ്യുന്നുണ്ട്. കർഷകർക്ക് മുന്തിയ ഇനം വിത്തുകൾ ലഭ്യമാക്കുകയാണ് സംഘത്തിൻ്റെ പ്രധാന ലക്ഷ്യം. പെരുവട്ടൂർ എൽ.പി.സ്കൂൾ അധ്യാപകനായ രാജഗോപാലൻ, നടക്കാവ് ഹയർ സെക്കൻ ററി പ്ലസ് ടു അധ്യാപകൻ ഷിജു VP, പ്രമോദ് രാരോത്ത്, ഹരീഷ് പ്രഭാത് എന്നിവരുടെ നേതൃത്വത്തിലുള്ള കൃഷി ശ്രീ കാർഷിക സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്.നഗരസഭാ വൈ.ചെയർമാൻ അഡ്വ.കെ.സത്യൻ ഞാറ് നട്ട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി. ലിൻസി മരക്കാട്ടു പുറത്ത്, കൗൺസിലർ ശ്രീമതി. ഷീബ അരീക്കൽ, കൃഷി ഓഫീസ് ർ ശ്രീമതി. ശുഭ ശ്രീ., പാടശേഖര സമിതി ഭാരവാഹികളായ ശിവൻ മാസ്റ്റർ, ചന്ദ്രൻ അരിക്കൽ എന്നിവർ ആശംസയർ പിച്ചു’. സംഘം സിക്രട്ടറി ശ്രീ.രാജഗോപാലൻ സ്വാഗതവും പ്രസിഡണ്ട് ശ്രീ.പ്രമോദ് രാരോത്ത് നന്ദിയും അറിയിച്ചു

