വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ശ്രീകോവില്‍ സമര്‍പ്പിച്ചു

കൊയിലാണ്ടി; വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പുനര്‍ നിര്‍മ്മിച്ച ശ്രീകോവിലിന്റെ സമര്‍പ്പണം നടന്നു. 50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ശ്രീകോവില്‍ തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമര്‍പ്പണം നടത്തി. കെ.ദാസന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു . ക്ഷേത്രം പ്രസിഡണ്ട് ടി.പി.വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു.
സി.ബാലന്‍, ഒ.കെ.ബാലന്‍, വി.വി.സുധാകരന്‍, എം.പത്മനാഭന്‍, വി.സത്യന്‍, പി.കെ.വിശ്വനാഥന്‍, ശ്രീജിത്ത് ആചാരി, എം.പി.രാമചന്ദ്രന്‍, കമ്മട്ടേരി പത്മനാഭന്‍, കെ.സുനില്‍ കുമാര്‍, ജി.എന്‍ സന്തോഷ് കുമാര്‍, രാമകൃഷ്ണന്‍ സ്‌നേഹതീരം, സി.പ്രേമാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.കെ.അനില്‍ കുമാര്‍ സ്വാഗതവും, ടി.പി.കരുണന്‍ നന്ദിയും പറഞ്ഞു.
