വിയ്യൂര്‍ വിഷ്ണു ക്ഷേത്രം ആറാട്ട് മഹോല്‍സവം ഇന്ന് സമാപിക്കും
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രം ആറാട്ട് മഹോല്‍സവം കുളിച്ചാറാട്ടോടു കൂടി വ്യാഴാഴ്ച സമാപിക്കും. ബുധനാഴ്ച വൈകീട്ട് പുത്തൂര്‍ താഴെ നിന്നും നിവേദ്യം വരവ് ക്ഷേത്ര സിധിയില്‍ എത്തി. തുടര്‍ന്ന് പളളിവേട്ട എഴുളളത്തിന് കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തില്‍ മേളമൊരുക്കി. വ്യാഴാഴ്ച കുളിച്ചാറാട്ട് ദിവസം ഉച്ചയ്ക്ക് സമൂഹ സദ്യ ഉണ്ടാകും.
