KOYILANDY DIARY.COM

The Perfect News Portal

വിയ്യൂരിലെ ഗുഹയ്ക്കുള്ളിൽ നിന്ന് അത്യപൂർവ്വമായ ശവത്തൊട്ടി കണ്ടെടുത്തു

കൊയിലാണ്ടി: വിയ്യൂർ ചോർച്ചപ്പാലത്തിന് സമീപം കേരള സർക്കാർ പുരാവസ്തു വകുപ്പിന്റെ നേതൃത്യത്തിൽ മൂന്ന് ദിവസമായി നടന്നു വരുന്ന ആർക്കിയോളജിക്കൽ ഖനനത്തിൽ അത്യപൂർവ്വമായി കാണപ്പെടുന്ന ശവത്തൊട്ടി (സാർക്കോ ഫാഗസ് ) കണ്ടെടുത്തു. വിയ്യൂർ പയനോറ എന്ന സ്ഥലത്ത്‌ ദിവസങ്ങൾക്ക് മുമ്പ്  വീടിന് മണ്ണെടുത്തു കൊണ്ടിരിക്കെ പ്രാചീന ഗുഹകണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് പുരാവസതു വകുപ്പ് ഇവിടെ ഖനനം നടത്തിയത്.

33

രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള മഹാശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ സാർക്കോ പാഗസ് കേരളത്തിൽ ചേവായൂർ, അത്തോളി, മൊടക്കല്ലൂർ എന്നീ കേന്ദ്രങ്ങളിൽ നിന്ന് മാത്രമെ ഇതിനകം കണ്ടെത്തിയിട്ടുള്ളൂവെന്നാണ് ഗവേഷകരുടെ നിഗമനം. ശവത്തൊട്ടിക്ക് സമീപമായി പ്രാചീനമായ വിവിധ മൺപാത്രങ്ങൾ, ഇരുമ്പായുധങ്ങൾ, നിർമ്മാണ സാമഗ്രികൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. എട്ട് കാലുകളിൽ ഘടിപ്പിച്ചിട്ടുള്ള ശവത്തൊട്ടിക്ക് 85. സെ.മീ. നീളവും 40. സെ.മീ. വീതിയും 20. സെ.മീ ഉയരവുമുണ്ട്. പ്രവേശന കവാടത്തിന് 50 x 50 സെ.മീ. വിസ്തീർണ്ണമാണുള്ളത്. പുരാവസ്തു ഗഷേണ വിഭാഗം ഫീൽഡ് അസി: കെ. കൃഷ്ണരാജ്, ആർക്കിസ്റ്റ് ജീവ മോൾ എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം തുടരുന്നത് ഗവേഷണം കുറച്ച് ദിവസങ്ങൾകൂടി തുടരുമെന്നാണ് അറിയുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *