KOYILANDY DIARY.COM

The Perfect News Portal

വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധനവിനെതിരെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: വിമാന കമ്പനികളുടെ അന്യായമായ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധനവ് ആഭ്യന്തര യാത്രക്കാരെയും വിദേശയാത്രക്കാരെയും ഒരു പോലെ പ്രയാസത്തിലാക്കി കൊണ്ടിരിക്കയാണ്. ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നത് പ്രവാസികളാണ്. ഈ വര്‍ദ്ധനവിനെതിരെ പ്രവാസിയായ അസീസ് കളിയാടന്‍ കേരളാ ഹൈക്കോടതിയില്‍ ണജഇ 22581/2029 ആയി റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തു.

വിഷയം ഗൗരവമേറിയതും അടിയന്തര പ്രാധാന്യമുള്ളതുമാണെന്ന് വിലയിരുത്തിയ കോടതി, യൂണിയന്‍ ഓഫ് ഇന്ത്യ, സെക്രട്ടറി മിനിസ്റ്റര്‍ ഓഫ് കോര്‍പ്പറേറ്റ് അഫയര്‍സ്, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍ ഇന്ത്യ ലിമിറ്റഡ് എന്നിവരോട് രണ്ടാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കയാണ്. സംസ്ഥാന സര്‍ക്കാരിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് രണ്ടാഴ്ച്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും.

യാതൊരു നിയന്ത്രണവുമില്ലാതെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് നിയമനിര്‍മ്മാണം കൂടിയെ തീരൂവെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ. പ്രേം നവാസ്, അഡ്വ സുമിന്‍ എസ് നെടുങ്ങാടന്‍ എന്നിവര്‍ കോടതിയെ അറിയിച്ചു.

Advertisements

നാലിരട്ടി വരെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ മാസം അവസാനം മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുക. ഇതോടെ പെരുന്നാള്‍ കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മുന്‍പ് ദുബൈ, അബുദാബി, ഷാര്‍ജ, ദോഹ, ബഹ്‌റൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 500012,000 വരെയായിരുന്നു നിരക്ക്. എന്നാല്‍ ഇപ്പോള്‍ ഇരട്ടി നിരക്കാണ്. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ചില വിമാനകമ്ബനികള്‍ ഈടാക്കുന്നത് ഒരു ലക്ഷത്തിനടുത്താണ്.

ഓഗസ്റ്റ് 31ന് ഗള്‍ഫിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍:

തിരുവനന്തപുരം

ദുബൈ 26,887 (ഇന്‍ഡിഗോ)
ദുബൈ 41,412 (എമിറേറ്റ്‌സ്)
ദുബൈ 66,396 (ഗള്‍ഫ് എയര്‍)
അബുദാബി 31,500(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
അബുദാബി 45,186 (ഗള്‍ഫ് എയര്‍)
അബുദാബി 31,089(ശ്രീലങ്കന്‍)
ഷാര്‍ജ 41,149 (എയര്‍ ഇന്ത്യ)
ഷാര്‍ജ 23,358 (ഇന്‍ഡിഗോ)
ഷാര്‍ജ 19,025(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ദമാം 60,846(ശ്രീലങ്കന്‍)
ദമാം 74,660 (ഗള്‍ഫ് എയര്‍)

ദമാം 91,517 (എമിറേറ്റ്‌സ്)
റിയാദ് 45,343 (ശ്രീലങ്കന്‍)
റിയാദ് 65,488 (ഗള്‍ഫ് എയര്‍)
റിയാദ് 90,766 (എമിറേറ്റ്‌സ്)
ദോഹ 29,889 (എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ദോഹ 32,671 (ഇന്‍ഡിഗോ)
ദോഹ 36,603 (ശ്രീലങ്കന്‍)
കുവൈത്ത് 66,298 (ഗള്‍ഫ് എയര്‍)
കുവൈത്ത് 92,043 (എമിറേറ്റ്‌സ്)
ബഹ്‌റൈന്‍ 49,209 (ശ്രീലങ്കന്‍)
ബഹ്‌റൈന്‍ 74,478 (ഗള്‍ഫ് എയര്‍)
ബഹ്‌റൈന്‍ 88,951 (എമിറേറ്റ്‌സ്)

കൊച്ചി

ദുബൈ 22,635 (സ്‌പൈസ്)
ദുബൈ31,685 (എയര്‍ ഇന്ത്യ)
ദുബൈ 34,850 (ശ്രീലങ്കന്‍)
അബുദാബി 45,580(എത്തിഹാദ്)
അബുദാബി 38,661(ഒമാന്‍ എയര്‍)
അബുദാബി 27,406(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ഷാര്‍ജ 19,531 (എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ഷാര്‍ജ 24,223 (ഇന്‍ഡിഗോ)
ദമാം 43,709(ഒമാന്‍ എയര്‍)
ദമാം 60,426 (എത്തിഹാദ്)
ദമാം 51,750 (ശ്രീലങ്കന്‍)

റിയാദ് 44,054 (ഗള്‍ഫ് എയര്‍)
റിയാദ് 45,854(ശ്രീലങ്കന്‍)
റിയാദ് 52,345 (ഒമാന്‍ എയര്‍)
ദോഹ 35,863 (എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ദോഹ 44,451 (ഇന്‍ഡിഗോ)
ദോഹ 71,000 (ഖത്തര്‍ എയര്‍)
കുവൈത്ത് 26,847(ഇന്‍ഡിഗോ)
കുവൈത്ത് 41,913(ഖത്തര്‍ എയര്‍്)
കുവൈത്ത് 39,434(ശ്രീലങ്കന്‍)
ബഹ്‌റൈന്‍ 27,942(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ബഹ്‌റൈന്‍ 47,371(എത്തിഹാദ്)
ബഹ്‌റൈന്‍ 49,000 (ശ്രീലങ്കന്‍)

കോഴിക്കോട്

ദുബൈ 23,981(സൈ്പസ്)
ദുബൈ 23,230 (ഇന്‍ഡിഗോ)
ദുബൈ 24,652 (എയര്‍ ഇന്ത്യ എക്‌സ്പ്രസ്)
അബുദാബി 47,100(എത്തിഹാദ്)
അബുദാബി 43,456(ഗള്‍ഫ് എയര്‍)
അബുദാബി 23,077(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ദമാം 33,025(എയര്‍ ഇന്ത്യ എക്‌സ്പ്രസ്)
ദമാം 45,563 (സൗദി എയര്‍ലൈന്‍്)

ദമാം 51,698 (എത്തിഹാദ്)
റിയാദ് 31,818(എയര്‍ ഇന്ത്യ എക്‌സ്പ്രസ്)
റിയാദ് 37,184(സൗദി എയര്‍ലൈന്‍)
റിയാദ് 52,323 (എത്തിഹാദ്)
ദോഹ 26,810( എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ദോഹ 28,184 (ഇന്‍ഡിഗോ)
കുവൈത്ത് 25,924(എയര്‍ ഇന്ത്യ എക്‌സ്പ്രസ്)
കുവൈത്ത് 49,659(ഗള്‍ഫ് എയര്‍)
കുവൈത്ത് 64,777(എത്തിഹാദ്)
ബഹ്‌റൈന്‍ 27,604(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ബഹ്‌റൈന്‍ 61,470(എത്തിഹാദ്)
ബഹ്‌റൈന്‍ 76,949 (ഗള്‍ഫ് എയര്‍)

കണ്ണൂര്‍

ദുബൈ 46,438 (ഗള്‍ഫ് എയര്‍)
ദുബൈ 29,668(ഇന്‍ഡിഗോ)
അബുദാബി 22,014(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
അബുദാബി 26,914 (ഇന്‍ഡിഗോ)
ഷാര്‍ജ 22,014 (എയര്‍ ഇന്ത്യ എക്‌സ്പ്രസ്)
ഷാര്‍ജ 26,134(ഇന്‍ഡിഗോ)
ദമാം 55,837(എയര്‍ ഇന്ത്യ)

ദോഹ 36,982 ( എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ദോഹ 43,244(ഇന്‍ഡിഗോ)
കുവൈത്ത് 25,800(ഇന്‍ഡിഗോ)
കുവൈത്ത് 57,702(എയര്‍ ഇന്ത്യ എക്‌സ്പ്രസ്)
ബഹ്‌റൈന്‍ 57,072(എയര്‍ ഇന്ത്യ എക്‌സ്പ്രസ്)
ബഹ്‌റൈന്‍ 70,874(എയര്‍ ഇന്ത്യ)

Share news

Leave a Reply

Your email address will not be published. Required fields are marked *