KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥിനിയെ പിന്നില്‍ നിന്നെത്തി കടന്നു പിടിക്കാന്‍ ശ്രമിച്ചു: പെണ്‍കുട്ടിതന്നെ യുവാവിനെ പിടികൂടി

കോഴിക്കോട്: വിദ്യാർത്ഥിനിയെ പിന്നില്‍ നിന്നെത്തി കടന്നു പിടിക്കാന്‍ ശ്രമിച്ചു: പെണ്‍കുട്ടിതന്നെ യുവാവിനെ പിടികൂടി. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ പിന്നില്‍ നിന്നെത്തി കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍. കോഴിക്കോട് നഗരത്തില്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പാളയം സ്വദേശി ബിജു(30)വാണ് പ്രതി. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. രാവിലെ സ്‌കൂളിലെത്തിയ പെണ്‍കുട്ടിയ്‌ക്ക് നേരെയാണ് ഇയാള്‍ അതിക്രമത്തിന് ശ്രമിച്ചത്.

പെണ്‍കുട്ടിയ്‌ക്ക് പിന്നാലെ വന്ന മ‌റ്റൊരു പെണ്‍കുട്ടിയെയും ഇയാള്‍ പിടിക്കാന്‍ ശ്രമിച്ചു. ശേഷം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ പെണ്‍തുട്ടി തന്നെ ബിജുവിന്റെ കോളറില്‍ പിടിച്ച്‌ വീഴ്‌ത്തി. ഇതോടെ സംഭവമറിഞ്ഞ് നാട്ടുകാരെത്തി ഇയാളെ തടഞ്ഞു. വൈകാതെ പിങ്ക് പൊലീസെത്തി ബിജുവിനെ പിടികൂടി കസ്‌റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക രോഗമുണ്ടോയെന്ന് സംശയിക്കുന്നതായും അത്തരത്തിലാണ് പെരുമാറുന്നതെന്നും പൊലീസ് അറിയിച്ചു. പോക്‌സോ ഉള്‍പ്പടെ കേസുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *