KOYILANDY DIARY.COM

The Perfect News Portal

വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലേക്ക് എത്തുന്നതിന് അഞ്ച് കെഎസ്‌ആര്‍ടിസി ബസ്സുകള്‍

തിരുവനന്തപുരം: മംഗളൂരുവിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലേക്ക് എത്തുന്നതിന് പൊലീസ് സംരക്ഷണത്തില്‍ അഞ്ച് കെഎസ്‌ആര്‍ടിസി ബസ്സുകള്‍ ഏര്‍പ്പെടുത്തി. ബസ്സുകള്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മംഗളൂരു പമ്ബ് വെല്‍ എന്ന സ്ഥലത്തുനിന്നും പുറപ്പെടുന്നതാണെന്ന് കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥ തലത്തില്‍ കര്‍ണാടക പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നു. അതേ സമയം, മംഗളൂരുവില്‍ കര്‍ഫ്യുവില്‍ ഇന്ന് 3 മുതല്‍ 6 മണി വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *