വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവെത്തിച്ച് വില്പന നടത്തിയ നാലുപേര്‍ പിടിയില്‍

കോഴിക്കോട്: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. കോഴിക്കോട് ഗവണ്മെന്റ് പോളിടെക്നിക്കിന് സമീപം വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും സ്ഥിരമായി കഞ്ചാവെത്തിച്ച് വില്പന നടത്തിയിരുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ലിബിന് ജോസ് (22) എന്നയാളാണ് ആദ്യം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് സംഘം ഇയാളെ സമീപിക്കുകയും പാക്കറ്റ് ഒന്നിന് 500 രൂപ നിരക്കില്‍ കച്ചവടം ഉറപ്പിച്ച് തന്ത്രപരമായി പിടികൂടുകയുമായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച സൂചന പ്രകാരം ഇവര്‍ താമസിക്കുന്ന വാടക മുറി റെയ്ഡ് ചെയ്ത് 30 പോതി കഞ്ചാവ് കണ്ടെടുക്കുകയും കൂട്ടു പ്രതികളായ വയനാട് വൈത്തിരി താലൂക്കില്‍ റാഷിദ് (22), കാസര്‍കോട് ഈസ്റ്റിലേരി സ്വദേശി സാന്റോ മാത്യു (24), കണ്ണൂര്‍ തലശ്ശേരി സ്വദേശി ബിലാല്‍ (20) എന്നിവരെയും അറസ്റ്റ് ചെയ്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ പി.മുരളീധരന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.കെ.വിജയന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.രാമകൃഷ്ണന്, എസ്. സജു, എം.ധനീഷ് കുമാര്‍, യോഗേഷ് ചന്ദ്ര, എക്സൈസ് ഡ്രൈവര്‍ ഒ.ടി.മനോജ് എന്നിവര്‍ പങ്കെടുത്തു. പ്രതികളെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

