വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍ നല്‍കി
മുക്കം: കാരശ്ശേരി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘ഷിസ്മൈമൈല്‍’ പദ്ധതി പ്രകാരം സൈക്കിള്‍ വിതരണം ചെയ്തു. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് ‘ഷീ സ്‌മൈല്‍’ പദ്ധതി മുഖേനസൈക്കിള്‍ വിതരണം ചെയ്തത്. 18 വര്‍ഡുകളില്‍ നിന്നുള്ള 283 കുട്ടികള്‍ക്കാണ് സൈക്കിള്‍ നല്‍കുന്നത്. കാരശേരിബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സൈക്കിള്‍വിതണം ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് വി.പി ജമീല, ജില്ലാപഞ്ചായത്ത് അംഗം സി.കെ കാസിം,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. വിശ്വനാഥന്‍,എന്‍.കെ അബ്ദുറഹ്മാന്‍, എം.ടി അഷ്റഫ്,സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ സജി തോമസ്,ലിസിസ്കറിയ, അബ്ദുള്ള കുമാരനെല്ലൂര്‍, ബ്ലോക് പഞ്ചായത്തംഗം വി ജയപ്രകാശ്, കെ.പി ഷാജി, കെ.ഷാജി കുമാര്‍, റഹ്മത്ത്പറശ്ശേരി,കെ.കോയ, യൂ.പി മരക്കാര്‍ മുന്‍ സെക്രട്ടറി സി.ഇ സുരേഷ് ബാബു സി.ഡി. എസ് ചെയര്‍പേഴ്സന്‍ മിനി കണ്ണങ്കര എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.സുധീര്‍ നന്ദി പറഞ്ഞു.

