വിദേശ മദ്യവില്‍പ്പനശാലക്കെതിരെ സായാഹ്ന ധര്‍ണ്ണ

കൊയിലാണ്ടി: നഗരത്തില്‍ റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് മുത്താമ്പി റോഡില്‍ വിദേശ മദ്യവില്‍പ്പനശാല സ്ഥാപിക്കുന്ന നീക്കത്തിനെതിരെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി. ഡോ.പി.എം.രാധാകൃഷ്ണന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിർദ്ദിഷ്ട മദ്യഷോപ്പിന് സമീപത്ത് നടന്ന ധർണ്ണയിൽ പി. മുത്തുകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
സമന്വയ, പ്രഭാത്, സേവന, ദര് ശന എന്നീ റസിഡന്റ്സ് അസോസിയേഷനുകളാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ ദിവസം റസിഡന്റ്സ് അസോസിയേഷനുകളുടെ സംയുക്ത യോഗം ചേർന്ന് സമരപരിപാടികൾക്ക് രൂപംനൽകി ബഹുജനസമരം നടത്താൻ ആഹ്വാനം ചെയ്തിരുന്നു.
ദേശീയപാതയിൽ നിന്നും സംസ്ഥാന പാതയിൽ നിന്നും മദ്യശാലകൾ 500 മീറ്ററിനുള്ളിൽ പാടില്ലെന്ന സുപ്രിം കോടതി വിധിയുടെ ഭാഗമായാണ് കൊയിലാണ്ടി ടൗണിന് വടക്ക് ഭാഗം സ്ഥിതിചെയ്യുന്ന മദ്യശാല മാറ്റാൻ തീരുമാനിച്ചത്. റെയിൽവെ സ്റ്റേഷന് സമീപം ജനവാസ കേന്ദ്രമായ പന്തലായനി തയ്യിൽ മുക്കിൽ പുതുതായി പണിയുന്ന കെട്ടിടത്തിേേലാക്കാണ് മദ്യശാല മാറ്റാൻ അധികാരികൾ തയ്യാറാകുന്നത്. കൊയിലാണ്ടി ഗേൾസ് സ്കൂളിലേക്കും ബോയ്സ് സ്കൂളിലേക്കും നൂറുകണക്കിന് വിദ്യാർത്ഥികളും ട്രെയിൻ യാത്രക്കാരുമുൾപ്പെടെ കാൽനടയായി സഞ്ചരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണ് മുത്താമ്പിറോഡ്. അവിടെ മദ്യശാല വന്നാൽ പൊതുജനങ്ങളുടെ സൗര്യജീവിതം എന്നന്നേക്കുമായി ഇല്ലാതാകും എന്നാണ് വസ്തുത. കൂടാതെ ഇടുങ്ങിയ റോഡായതുകൊണ്ട് വാഹനഗതാഗതം പൂർണ്ണതോതിൽ തടസ്സുപ്പെടുമെന്ന ഭീതിയും ജനങ്ങൾ ഭയപ്പാടോടുകൂടിയാണ് കാണുന്നന്നത്.
നഗരസഭാ കൃഷിഭവൻ, മത്സ്യഭവൻ, അംഗൻവാടി, എൻ. എസ്. എസ്. സ്കൂൾ, എം. എൽ. എ. ഓഫീസ്, ജഡ്ജിമാരുടെ കോർട്ടേ്സ്, ചെത്തുതൊഴിലാളി സഹകരണസംഘം ഓഫീസ് എന്നിവ ഇതിനടുത്താണ് പ്രവർത്തിക്കുന്നത്.
സായാഹ്ന ധർണ്ണയിൽ സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. അധികാരികൾ തീരുമാനം മാറ്റിയില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
നഗരസഭാ കൗൺസിലർാരായ മാങ്ങോട്ടില്‍ സുരേന്ദ്രന്, പി. എം. ബിജു, എം.എം. ശ്രീധരന് എന്നിവര്‍ ആശംസകൾ നേർന്നു
സംസാരിച്ചു. എല്‍.എസ്.ഋഷിദാസ് സ്വാഗതവും കെ.വി.അശോകന് നന്ദിയും പറഞ്ഞു.
സംസാരിച്ചു. എല്‍.എസ്.ഋഷിദാസ് സ്വാഗതവും കെ.വി.അശോകന് നന്ദിയും പറഞ്ഞു.
