KOYILANDY DIARY.COM

The Perfect News Portal

വിജയ സങ്കൽപ പദയാത്ര നടത്തി

കൊയിലാണ്ടി: വിജയ സങ്കൽപ പദയാത്ര ആവേശമായി. വർണ്ണകുടകളും, താളമേളങ്ങളും പദയാത്രയെ വർണ്ണശബളമാക്കി. കുടുംബാധിപത്യവും, അഴിമതിയും, അരാജകത്വവും കൈമുതലാക്കിയവരും, ജനാധിപത്യവാദികളും തമ്മിലുള്ള പോരാട്ടമാണ് ഭാരതത്തിൽ നടക്കുന്നത്. ആചാരലംഘനം നടത്താൻ കൂട്ടുനിന്ന ഇരുമുന്നണികളെയും പരാജയപ്പെടുത്തി എൻ.ഡി.എ.സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു. വടകര മണ്ഡലം സ്ഥാനാർത്ഥി വി.കെ.സജീവന്റെ വിജയത്തിനായി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച വിജയ സങ്കല്പ പദയാത്രയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പയ്യോളിയിൽ നിന്നും ആരംഭിച്ച പദയാത്ര കൊയിലാണ്ടിയിൽ സമാപിച്ചു പൊതുയോഗത്തിൽ വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ്‌.കണ്ണൂ ജില്ലാ സെക്രട്ടറി ഇ. മനീഷ്, എൻ.ഡി.എ.വടകര പാർലമെന്റ മണ്ഡലം ചെയർമാൻ മാത്യു പേഴത്തിങ്കൽ, ബി.ഡി.ജെ.എസ്.നേതാവ് സുകുമാരൻ നായർ, കേരള കോൺഗ്രസ് നേതാവ് വിജയൻ ചാത്തോത്ത്, രാമദാസ് മണലേരി, ബി.ജെ.പി.ഉത്തരമേഖലാ പ്രസിഡണ്ട് വി.വി.രാജൻ, എ.പി.രാമചന്ദ്രൻ, വായനാരിവിനോദ്, വി.കെ..ഉണ്ണികൃഷ്ണൻ, അഖിൽ പന്തലായനി എന്നിവർ സംസാരി ച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *