വിക്ടറി കൊരയങ്ങാടിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി
കൊയിലാണ്ടി: ഗൃഹാതുര സ്മരണകളുമായി നാടെങ്ങും ഓണം ആഘോഷിച്ചു. വിക്ടറി കൊരയങ്ങാടിന്റെ നേതൃത്വത്തിൽ കൊരയങ്ങാട് ക്ഷേത്ര മൈതാനിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി നീന്തൽ മത്സരം, പകിട കളി, ബോൾ കിക്ക്, ഇഷ്ടിക തൂക്കൽ, കമ്പവലി, തുടങ്ങിയവയും ഉണ്ടായിരുന്നു.
സമാപന സമ്മേളനം കൊയിലാണ്ടി സബ്ബ് ഇൻസ്പെക്ടർ റവൂഫ് ഉൽഘാടനം ചെയ്തു. വി.ആനന്ദകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അരുൺസായ്, ഇ.കെ.വിജീഷ്, തുടങ്ങിയവർ സംസാരിച്ചു.

