വികസന സെമിനാര്‍ നടത്തി

തൊട്ടില്‍പാലം: കൃഷിക്കും കുടിവെള്ളത്തിനും ഉന്നല്‍ നല്‍കി കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. ജില്ല സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ അദ്ധ്യക്ഷത വഹിച്ചു.അഹമ്മദ് പുന്നക്കല്‍, കെ.എം. പ്രീയ, നീന സുരേഷ്, വിജിലേ ഷ്, രാധിക ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
