വാഹന പരിശോധനയ്ക്കിടെ കുഴൽപണവുമായി യുവാവ്പിടിയിൽ

കൊയിലാണ്ടി: വാഹന പരിശോധനയ്ക്കിടെ കുഴൽപണവുമായി യുവാവ്പിടിയിൽ. ഓർക്കാട്ടേരി ചെട്ടിയാന്റെ താഴെ കുനി ഉനൈസ് (24)യാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും. 6,43,500 രൂപ കണ്ടെടുത്തു. ദേശീയപാതയിൽ കൊല്ലം ആനക്കുളങ്ങര വെച്ച് കൊയിലാണ്ടി ട്രാഫിക് എസ്. ഐ. കെ. കെ. രാജന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തവെയാണ് കുഴൽപണം പിടികൂടിയത്.
ഉനൈസ്ഞ്ചരിച്ച KL 18-8790 സ്കൂട്ടറിൽ രഹസ്യമായി വെച്ച നിലയിലായിരുന്നു പണം. വാഹന പരിശോധനയക്ക് സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. പ്രകാശൻ, ഹോം ഗാർഡ് രാജഗോപാൽ എന്നിവവർ നേതൃത്വം നൽകി.

