വാഹനാപകടത്തിൽ യുവാവ് മരിച്ചു

കൊയിലാണ്ടി. മണമൽ കുനിയിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ മകൻ അശ്വിൻ (26) വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് കിർത്താഡ്സ് ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാവിലെ കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ചേമഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്.
ഒരു കാറിന് പിറകെ പിക്കപ്പ് വാൻ ഇടിക്കുകയും തൊട്ടുപിറകെ അശ്വിൻ സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനിന്റെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. അമ്മ. തങ്കമണി റിട്ടയേഡ് സൂപ്രണ്ട് റവന്യൂ ഡിപ്പാർട്ട്മെൻറ്. സഹോദരൻ. അശ്വിൻ (ചെന്നൈ) സഞ്ചയനം ഞായറാഴ്ച.
