KOYILANDY DIARY.COM

The Perfect News Portal

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കൊയിലാണ്ടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ശനിയാഴ്ച കോഴിക്കോട് -വയനാട് റോഡില്‍ എരഞ്ഞിപ്പാലത്ത് ഓട്ടോറിക്ഷ ഇടിച്ച്‌ പരിക്കേറ്റ കൊല്ലം നീര്‍മഹലില്‍ ടി.എ. മൊയ്തീന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ (59) യാണ് മരിച്ചത്. ഭര്‍ത്താവ് മൊയ്തീന്‍കുട്ടിയും മെഡിക്കല്‍കോളജില്‍ ചികിത്സയിലാണ്. ഓട്ടോ ഫാത്തിമയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

മക്കള്‍: സുമയ്യ, സഹീറ, നൂര്‍ജഹാന്‍, ജുവൈരിയ, ബിലാന്‍ (കൊല്ലം), സനിയ, നബീല, താഹിറ. സഹോദരങ്ങള്‍: മരക്കാര്‍, ശരീഫ, മുസ്തഫ (കുവൈത്ത്), സുദ്ദീഖ്. മരുമക്കള്‍: എ.വി. ഹനീഫ, ഇക്ബാല്‍, മുസ്തഫ, റഊഫ് (കാവുംവട്ടം), മര്‍വ (മാത്തറ), അന്‍സീര്‍ (തിക്കോടി), റിയാസ് (വേങ്ങേരി), സജീര്‍ (കണ്ണൂര്‍). മയ്യിത്ത് നമസ്കാരം ഇന്ന്  കൊല്ലം സഖഫി മസ്ജിദില്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *