വാഹനാപകടത്തില്‍ കാരാട്ട്റസാഖ് എം എല്‍ എ യുടെ സഹോദരന് മരിച്ചു

താമരശേരി: ചുങ്കത്ത് നടന്ന വാഹനാപകടത്തില്‍ കാരാട്ട്റസാഖ് എം എല്‍ എ യുടെ സഹോദരന് മരിച്ചു.കൊടുവള്ളി കാരാട്ട് അഹമ്മദിന്റെ മകന് അപ്പക്കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റഫീഖ്, ഹാരിസ് എന്നിവരെ പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 3.ന് താമരശേ ചുങ്കം ജംഗ്ഷനിലായിരുന്നു അപകടം. വയനാട്ടില്‍നിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടസ്ഥലത്തുതന്നെ ഗഫൂര്‍ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.

