വാഹനങ്ങളില്‍ മാലിന്യം കൊണ്ടുവന്നു തള്ളുന്നതായി പരാതി
പേരാമ്പ്ര: കൂത്താളി ഗ്രാമപ്പഞ്ചായത്ത് 8-ാം വാര്‍ഡില്‍ ചെട്ടിയാന്‍ ചോല ഭാഗത്ത് രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ കോഴിമാലിന്യം കൊണ്ടുവന്നു തള്ളുന്നതായി പരാതി. കോടേരിച്ചാല്‍- ആശാരിമുക്ക് റോഡില്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്നു തള്ളിയ രണ്ടുചാക്ക് മാലിന്യം ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ കെട്ടിക്കിടക്കുകയാണ്.
ഇരുളിന്റെ മറവില്‍ മാലിന്യം കൊണ്ടുവന്നിടുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു കര്‍ഷക സംഘം പനക്കാട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. പി.എം. രാമദാസ് അധ്യക്ഷനായി. പി. സന്തോഷ്, ബാബു മാമ്പള്ളി, പി.കെ. വിനോദന്‍ എന്നിവര്‍ സംസാരിച്ചു.




