വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിച്ചു

തിരുവനന്തപുരം: വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിച്ചു . നെയ്യാറ്റിന്‍ക്കര ഡിവൈഎസപി ഹരിശങ്കറും സനല്‍കുമാറും തമ്മിലുള്ള വാക്കേറ്റത്തിനിടെ റോഡിലേക്ക് വീണ സനല്‍കുമാര്‍ വാഹനമിടിച്ച് മരിക്കുകയായിരുന്നു.
സംഭവത്തില്‍ ഡിവൈഎസ്‌പിക്കെതിരെ കേസെടുത്തു സനല്‍കുമാറിനെ മനപ്പൂര്‍വ്വം തള്ളിയിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഡിവൈഎസ്‌പി ഒളിവിലാണ്.

