വായ്പ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് എസ്.ബി.ഐക്ക് മുന്നില്‍ ഉപഭോക്താവിന്റെ പ്രതിഷേധം

പേരാമ്പ്ര: വായ്പയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര എസ്.ബി.ഐക്ക് മുന്നില്‍ ഉപഭോക്താവിന്റെ പ്രതിഷേധം. മേപ്പയ്യൂര്‍ സ്വദേശിയും അധ്യാപകനുമായ എ.സുഭാഷ് കുമാറാണ് ബാങ്ക് മാനേജറുടെ മുറിക്ക് മുന്നില്‍ കുത്തിയിരിപ്പ് നടത്തിയത്. വരുമാന നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആദായ നികുതി വിഭാഗത്തിന് നല്‍കാനായി വായ്പയുടെ ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് വെള്ളിയാഴ്ച രാവിലെ ബാങ്കില്‍ സുഭാഷ് എത്തിയത്. എന്നാല്‍ വായ്പ തുക അടച്ചു തീര്‍ക്കാനുള്ളതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്കാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ബാങ്കില്‍ നിന്ന് 2012ല്‍ 15 ലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്നും ഇതില്‍ 23,000 രൂപയാണ് ഇനി അടയ്ക്കാനുള്ളതെന്നും സുഭാഷ് പറഞ്ഞു.
