വായനാ പക്ഷാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ
ഭാഗമായി ആഫ്രിക്കൻ ഗ്രന്ഥ കർത്താവായ വംഗാരിമതൈ രചിച്ച തലകുനിക്കാതെ എന്ന പുസ്തകം ചർച്ച ചെയ്തു. മുൻ എം.എൽ.എ പി. വിശ്വൻ പുസ്തകാവതരണം നടത്തി. പി.കെ. ഭരതൻ അധ്യക്ഷത വഹിച്ചു. എ.കെ ഗീത, മുചുകുന്ന് ഭാസ്‌ക്കരൻ, എ. ലളിത, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
