വാദ്യകലാകാരൻമാർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി

കൊയിലാണ്ടി: വാദ്യകലാകാരൻമാർക്ക് ഭക്ഷ്യ ധാന്യ കിറ്റ് നൽകി. ക്ഷേത്ര വാദ്യകലാ അക്കാദമി കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വാദ്യകലാകാരൻമാർക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിയത്. മനയടത്ത് പറമ്പിൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ജില്ലാ രക്ഷാധികാരി തൃക്കുറ്റി ശ്ശേരി ശിവശങ്കര മാരാർ കളിപ്പുരയിൽ രവീന്ദ്രന് കിറ്റ് കൈമാറി.
ചടങ്ങിൽ സുജിത്ത് കൊയിലാണ്ടി, വെളിയണ്ണൂർ സത്യൻ മാരാർ, കാഞ്ഞിലശ്ശേരി പത്മനാഭൻ, കലാമണ്ഡലം ശിവദാസ്, കാഞ്ഞിലശ്ശേരി വിനോദ്, മുചുകുന്ന് ശശി, കടമേരി ഉണ്ണികൃഷ്ണൻ, പ്രജീഷ് കാർത്തികപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.


