വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാരും വീട്ടമ്മമാരും റോഡില്‍ തടഞ്ഞതില്‍ ഫലം കണ്ടു

ഫറോക്ക്: കഴിഞ്ഞ ദിവസം കരുവന്‍ തിരുത്തി കോതാര്‍തോടില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാരും വീട്ടമ്മമാരും റോഡില്‍ തടഞ്ഞതില്‍ ഫലം കണ്ടു. ജപ്പാന്‍ കുടിവെള്ളം ബുധനാഴ്ച പുലര്‍ച്ചെ നാലുമണി മുതല്‍ രാവിലെ ഒന്പതു മണി വരെ നാലു വാര്‍ഡുകളിലെ നിരവധി കുടുംബങ്ങള്‍ക്ക് യഥേഷ്ടം വെള്ളം ലഭിച്ചു.
കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഈ പ്രദേശത്തേക്ക് ജപ്പാന്‍ കുടിവെള്ളം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണി മുതല്‍ രാത്രി 11 മണി വരെ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത്.

അസി: എഞ്ചിനിയര്‍ മുരളീധരന്‍, അസി: എ ക്സിക്യൂട്ടിവ് എഞ്ചിനിയര്‍ മുഹമ്മദ് അഷറഫ്, ഓവര്‍സിയര്‍ രാജിവ് എന്നിവരെയാണ് തടഞ്ഞുവെച്ചിരുന്നത്. ഇതേ തുടര്‍ന്ന് ഫറോക്ക് നഗരസഭ ചെയര്‍പേഴ്സണും പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനും സ്ഥലത്തെത്തുകയും ഇവര്‍ വാട്ടര്‍ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ഇതേ തുടര്‍ന്ന് മാങ്കാവിലെ മെയിന്‍ വാള്‍വ് തുറന്നിടുകയായിരുന്നു.

ഇങ്ങനെ തുറന്നു വിട്ട വെള്ളത്തില്‍ ആദ്യം ചെളി വെള്ളവും പൈപ്പുകളില്‍ അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങള്‍ കലര്‍ന്ന മലിന വെള്ളവും മറ്റും വലിയ കുഴല്‍ വഴി കരുവന്‍ തിരുത്തി കോതാര്‍ തോടിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുക .ഇതിന് ശേഷം ഇവിടുത്തെ വാള്‍വ് അടക്കും. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ വാള്‍വ് അടക്കാത്തതിനാല്‍ മലിനജലത്തിന് പിറകെയെത്തിയ ശുദ്ധജലം ജനങ്ങള്‍ വന്‍തോതില്‍ ശേഖരിക്കുകയായിരുന്നു.

