വാഗ്ദാനങ്ങൾ നടപ്പാക്കണം ഐ.എസ്.എം കൗൺസിൽ മീറ്റ്

കൊയിലാണ്ടി> ഐ.എസ്.എം നോർത്ത് ജില്ലാ കൗൺസിൽ മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ നന്മണ്ട ഉദ്ഘാടനം ചെയ്തു. തെരെഞ്ഞെടുപ്പിൽ മുന്നണികൾ പുറത്തിറക്കുന്ന പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിൽ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എ.വി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.എം സക്കരിയ, കെ.എം അബ്ദുൾ അസീസ്സ്, അബ്ദുൾ ജലീൽ വയനാട്, നൗഷാദ് കാക്കവയൽ, നൂറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
