KOYILANDY DIARY

The Perfect News Portal

വാക്ക്‌ പാലിച്ച്‌ സര്‍ക്കാര്‍ ; സ്‌കൂള്‍ തുറക്കുംമുന്നേ പാഠപുസ്‌തകങ്ങള്‍ എത്തി

കൊച്ചി> സ‌്കൂള്‍ തുറക്കുന്നതിനു മുമ്പേ പാഠപുസ‌്തകങ്ങള്‍ വിദ്യാര്‍ഥികളുടെ കൈകളില്‍ ‌എത്തിക്കുമെന്ന സര്‍ക്കാര്‍ വാഗ‌്ദാനം പാലിക്കപ്പെടുകയാണ‌്.ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള എല്ലാ പാഠപുസ‌്തകങ്ങളും വിതരണത്തിന‌് തയ്യാറായിക്കഴിഞ്ഞു.പുതിയ വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി കെബിപിഎസ് പൂര്‍ത്തിയാക്കി. 97 ശതമാനം പുസ്തകങ്ങളും സ്ക്കൂളുകളില്‍ എത്തിച്ചുവെന്നും രണ്ടാംഘട്ട പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണെന്നും കെ ബി പി എസ് അറിയിച്ചു. കാക്കനാട‌് കെബിപിഎസ‌് പ്രസിലാണ‌് പുസ‌്തകങ്ങള്‍ അച്ചടിക്കുന്നത‌്.

മൂന്നേകാല്‍ കോടിയിലധികം പുസ്തകങ്ങളാണ് സ്ക്കൂള്‍ തുറക്കുമ്ബോള്‍ വിതരണം ചെയ്യേണ്ടത്. വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ പുസ്തകം വിതരണം ചെയ്യാന്‍ ഇത്തവണ കഴിയും. എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മാത്രമാണ് മാറ്റം ഉള്ളത്.

മെയ‌് മാസത്തില്‍ അവധിക്കാല ക്ലാസ‌് ആരംഭിച്ചതോടെ പത്താം ക്ലാസുകാര്‍ക്ക‌് പുസ‌്തകങ്ങള്‍ ലഭിച്ചു. മറ്റ‌് ക്ലാസുകള്‍ക്ക‌് സ‌്കൂള്‍ തുറന്നാല്‍ ഉടന്‍തന്നെ കൈയിലെത്തും. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലേക്കുള്ള പുസ‌്തകങ്ങളുടെ വിതരണം അവസാനഘട്ടത്തിലാണ‌്. 90 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു.

Advertisements

കടലാസ് കരാ‌ര്‍ ഏറ്റെടുക്കാന്‍ താമസം വന്നതിനാല്‍ ഇത്തവണ ഡിസംബറിലാണ് കെബപിഎസില്‍ പ്രിന്‍റിംഗ് തുടങ്ങിയത്. സ്വകാര്യ കമ്ബനികള്‍ കരാ‌ര്‍ എടുക്കാന്‍ തയ്യാറായകാതിരുന്നതിനാല്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള തമിഴ്നാട് ന്യൂസ് പ്രിന്‍റ് അന്‍റ് പേപ്പ്ഴ്സ് ലിമിറ്റഡില്‍ നിന്നാണ് ഇത്തവണ കടലാസ് എത്തിച്ചത്.

വലിപ്പം കൂടിയ ഏഴ് ലക്ഷം പുസ്തകങ്ങളില്‍ കുറച്ചെണ്ണത്തിന്‍റെ ബൈന്‍റിംഗ് മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. തമിഴ്നാട്ടില്‍ നിന്നും വിദഗ്ധരെ എത്തിച്ച്‌ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. രണ്ട് കോടി പതിനെട്ടു ലക്ഷം പുസ്തങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിതരണം ചെയ്യേണ്ടത്. ഇതിന്‍റെ അച്ചടി പുരോഗമിക്കുകയാണ്. ആഗസ്റ്റില്‍ പൂര്‍ത്തിയാക്കി വിതരണത്തിന് എത്തിക്കും. മൂന്നാം ഘട്ടത്തില്‍ അറുപത്തി ഒന്ന് ലക്ഷം പുസ്തകങ്ങള്‍ വേണം. ഇതും സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനാകും.

സര്‍ക്കാര്‍, എയ‌്ഡഡ് സ്കൂളുകളിലേക്കുള്ള പുസ്തകങ്ങളാണ് ആദ്യം വിതരണം ചെയ്യുക. പിന്നാലെതന്നെ സ്വകാര്യ സ്കൂളുകളിലേക്കുള്ളതും നല്‍കും. നവംബറില്‍ സ്കൂളുകളില്‍നിന്ന് ശേഖരിച്ച കണക്കു പ്രകാരമാണ് പുസ്തകങ്ങള്‍ അച്ചടിച്ചത്. അതത് ഉപജില്ലകളില്‍ വിതരണം ചെയ്ത് ബാക്കി വരുന്നവ മടക്കി നല്‍കാനും ആവശ്യക്കാര്‍ക്ക് കൈമാറാനുമൊക്കെ സ്കൂള്‍ തുറന്ന ശേഷം സൗകര്യമൊരുക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ എയ‌്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പുസ്തകം സൗജന്യമാണ്.

കഴിഞ്ഞ യുഡി‌എഫ‌് സര്‍ക്കാരിന്റെ കാലത്ത‌് വാര്‍ഷികപരീക്ഷയ‌്ക്കുപോലും പുസ‌്തകം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. എല്‍ഡിഎ‌ഫ‌് സര്‍ക്കാര്‍ വന്നതോടെയാണ‌് സ്ഥിതി മാറിയത‌്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍–എയ‌്ഡഡ‌് വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷത്തിലും പുസ‌്തകങ്ങള്‍ സ‌്കൂള്‍ തുറക്കുമ്ബോള്‍തന്നെ കുട്ടികളുടെ കൈകളിലെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *