വസന്തപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധാരണ ധനസമാഹരണം തുടങ്ങി

കൊയിലാണ്ടി : ചെങ്ങോട്ട്കാവ് വസന്തപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പുനരുദ്ധാരണ ധനസമാഹരണം തുടങ്ങി. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഏരത്ത് ഗോവിന്ദന് നായരില്‍ നിന്നും ആദ്യ തുക ഏറ്റുവാങ്ങിക്കൊണ്ട് ധനസമാഹരണം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അദ്ധ്യക്ഷന്‍ നീലകണ്ഠന് കരുമാളി ഗുരുവിനെ പൊന്നാട ചാര്‍ത്തി ആദരിച്ചു. രാരന്കണ്ടി ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.പ്രഫ.എം.ആര് രാഘവ വാര്യര്‍, ഇ.കെ.ഗോവിന്ദന് നായര്‍, ജയശ്രീ കിഴക്കയില്‍, രസിലേഷ്, ബാബു തൊറോത്ത് എന്നിവര്‍ സംസാരിച്ചു.
