വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം: സി.ഐ.ടി.യു

കൊയിലാണ്ടി; വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍(സി.ഐ.ടി.യു) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ജൂലൈ 18 ന് നടക്കുന്ന പി.ഡബ്ല്യൂ.ഡി. ചീഫ് ഓഫീസിലേക്കുള്ള മാര്‍ച്ച് വിജയിപ്പിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
കൊയിലാണ്ടിയില്‍ നടന്ന യൂണിയന്‍ പ്രതിനിധികളുടെ ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ആര്‍.വി. ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.പി. സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. ചന്ദ്രന്‍, യു.കെ. പവിത്രന്‍, സി. മീനാക്ഷി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. പ്രഭീഷ് സ്വാഗതവും, ടി.കെ. ശശി നന്ദിയും പറഞ്ഞു.
