വളാഞ്ചേരിയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്. കുട്ടികളുമായി പോകുകയായിരുന്ന സ്കൂള്‍ ബസ് പാടത്തേക്ക് മറിയുകയായിരുന്നു. വളാഞ്ചേരി വൈക്കത്തൂര്‍ എയുപി സ്കൂളിന്റെ ബസാണ് 10 അടി താഴ്ചയിലേക്കു മറിഞ്ഞത്. അപകടത്തില്‍ എട്ടു കുട്ടികള്‍ക്ക് പരുക്കേറ്റു. കുട്ടികളുടെ പരുക്ക് ഗുരുതരമല്ല.
