വളയത്ത് രണ്ട് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

കോഴിക്കോട്: വളയത്ത് രണ്ട് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. വളയം സ്വദേശികളായ ബാബു , കുമാരന് എന്നിവരുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കുമാരന്റെ മകള്‍ വിജിന, ബന്ധു ദേവി എന്നിവര്‍ക്ക് ജനല്‍ചില്ലുകള്‍ വീണ് പരിക്കേറ്റു, ചെറിയ മുറിവേറ്റ രണ്ട് പേരും പ്രാഥമിക ചികിത്സ തേടി.
ബാബുവിന്റെ വീടിന് നേരെ രാത്രി 11 നും കുമാരന്റെ വീടിന് നേരെ പുലര്‍ച്ചെ 2 മണിക്കുമാണ് ബോംബേറ് ഉണ്ടായത്. അക്രമികളെ കുറിച്ച് വളയം പോലീസ് അന്വേഷണം തുടങ്ങി, സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

