വളയത്ത് രണ്ടിടങ്ങളില്‍ റബ്ബര്‍ത്തോട്ടത്തില്‍ തീപ്പിടുത്തം

വളയം: മലയോരത്ത് രണ്ടിടങ്ങളില്‍ റബ്ബര്‍ത്തോട്ടത്തില്‍ തീപ്പിടുത്തം കാര്‍ഷിക വിളകള്‍ക്ക് വന്‍ നാശ നഷ്ടം ചുഴലി നീലാണ്ടുമ്മലിലും വള്ള്യാട്ടുമായി രണ്ടിടങ്ങളിലാണ് തീപ്പിടുത്തം ഉണ്ടായത്. ചുഴലി നീലാണ്ടുമ്മല്‍ വാതുക്കപ്പറമ്പത്ത് കുഞ്ഞിക്കണ്ണന്റെ റബ്ബര്‍ ത്തോട്ടത്തിലാണ് പുലര്‍ച്ച നാല് മണിയോടെ തീപ്പിടുത്തമുണ്ടായത്. തീയാളിപ്പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരുടെ സമയോചിത ഇടപെടല്‍ നാശ നഷ്ടം കുറയ്ക്കാനിടയാക്കി. രാവിലെ വീണ്ടും തീ ഉയര്‍ന്നതോടെ ചേലക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം തീയണയ്ക്കുകയായിരുന്നു. ഇതിനിടയില്‍ നിരവധി റബ്ബര്‍ മരങ്ങള്‍ കത്തി നശിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ചുഴലി വള്ള്യാട്ട് വടക്കേട്ടില്‍ ചന്ദ്രന്‍ വാണിമേല്‍ സ്വദേശി പൈങ്ങോല്‍ നൗഷാദ് , തട്ടാന്‍കണ്ടി അശോകന്‍ എന്നിവരുടെ കൃഷിയിടത്തില്‍ തീ പ്പിടുത്തമുണ്ടായത്.
