വലിയമങ്ങാട് അറയില്‍ കുറുംബാ ഭഗവതി ക്ഷേത്രം നടപ്പന്തല്‍ സമര്‍പ്പണം

കൊയിലാണ്ടി: വലിയമങ്ങാട് അറയില്‍ കുറുംബാ ഭഗവതി ക്ഷേത്രം നടപ്പന്തല്‍ സമര്‍പ്പണം മേലൂര്‍ ശ്രീരാമകൃഷ്മഠം അധ്യക്ഷന്‍ സ്വാമി ആപ്തലോകാനന്ദ നിര്‍വ്വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് സി.പി.മധു അധ്യക്ഷത വഹിച്ചു. തന്ത്രി പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു. വാര്‍ഡ് കൗസിലര്‍ കെ.വി.സന്തോഷ്, ഇളയിടത്ത് വേണുഗോപാല്‍, പി.സി.സതീഷ്, ബാബു, വി.കെ.മനോജ് കുമാര്‍, ടി.വി.ചിത്രന്‍ എിവര്‍ പ്രസംഗിച്ചു.
