വലിഞ്ഞു കയറി മെട്രോ യാത്ര കുമ്മനത്തെ MLA ആക്കി എസ്.പി.ജി.

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ മെട്രോ യാത്രയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശഖരന്‍ കയറിക്കൂടിയതുമായി ബന്ധപ്പെട്ട് എസ്പിജയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചകള്‍. പട്ടിയിൽ ഇല്ലാത്ത കുമ്മനം രാജശഖരന്‍ തള്ളിക്കയറിയതു കൂടാതെ നരേന്ദ്രമോഡി ഉദ്ഘാടകനായ വായനാദിനാഘോഷ പരിപാടിയിൽ കുമ്മനം രാജശേഖരനെ രേഖപ്പെടുത്തിയിരിക്കുന്നത് എംഎല്‍എ എന്ന നിലയിലാണെന്ന വിവരവും പുറത്തുവന്നു. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനാണ് ഗുരുതര വീഴ്ച ഉണ്ടായത്.
പ്രധാനമന്ത്രിയുടെ ഓഫീസ് എസ്പിജിക്ക് കൈമാറിയ പട്ടികയിലാണ് കുമ്മനത്തെ എംഎല്‍എ ആയി രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചി സെന്റ് തെരേസാസ് കോളേജില്‍ പ്രധാനമന്ത്രി പങ്കെടുത്ത പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനുള്ളവരുടെ പട്ടികയിലാണ് കുമ്മനത്തെ എംഎല്‍എ ആക്കിയിരിക്കുന്നത്.

കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി പുഷ്‌പേന്ദ്ര കൗര്‍ ശര്‍മ്മ ബുധനാഴ്ച്ച പ്രധാനമന്ത്രിയുടെ കൊച്ചിയിലെ യാത്രാ പരിപാടിയുടെ ചുമതലയുള്ള എസ്പിജി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ടി നാംഗ്യാല്‍ കൈലോണിന് അയച്ച സന്ദേശത്തിലാണ് കുമ്മനം രാജശേഖരനെ എംഎല്‍എ ആക്കിയിരിക്കുന്നത്.

