വയോധികനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പരിയാരം: വയോധികനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ ചാവശേരി വെളിയമ്ബ്ര പി.ആര്.നഗറിലെ പാറമ്മല്‍ ബാലനാണ്(68) മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളജിന് മുന്നിലെ ബസ്റ്റോപ്പില്‍ അബോധാവസ്ഥയില്‍ കണ്ടത്.
പോലീസ് ഉടന്‍തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കാടാച്ചിറയിലെ ഒരു വീട്ടില്‍ കാവല്‍ജോലി ചെയ്തുവരികയായിരുന്നു. കാന്‍സര്‍ രോഗിയായ ബാലന് ഇന്നലെ രാവിലെ പരിശോധനകള്‍ക്കായി സുഹൃത്തിന്റെ ഓട്ടോറിക്ഷയില്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയതായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പിന്നീട് ബന്ധുക്കള്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: ബീന, ബിന്ദു. മരുമക്കള്‍: സത്യന്, രാജേഷ്. അസ്വാഭാവിക മരണത്തിന് പരിയാരം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

