വയലനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു

തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ മകള്‍ തേജസ്വിനി (2) മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു സൂചന. ബാലഭാസ്‌കര്‍, ഭാര്യ, രണ്ടു വയസ്സുകാരിയായ മകള്‍, ബന്ധു എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്
തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് പുലര്‍ച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ബാലഭാസ്‌കറെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

