പൊതിച്ചോറുകൾ വിതരണം ചെയ്തു: വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ”ഹൃദയപൂർവ്വം”

കോഴിക്കോട്: മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയില്‍, കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഫ്ലാഗ് ഓഫ് ചെയ്തു. DYFI ജില്ലാ പ്രസിഡന്റ് എൽ. ജി ലിജീഷ് വിതരണ ഉദ്ഘാടനം ചെയ്തു. വിവിധ യൂണിറ്റുകളിൽ നിന്നായി 4115 പൊതിച്ചോറുകൾ ശേഖരിച്ച് വിതരണം ചെയ്തതായി നേതാക്കൾ വ്യക്തമാക്കി.

