വയനാട് ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തു

മാനന്തവാടി: ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തു. വെള്ളമുണ്ട പഞ്ചായത്തിലെ ഇരുപത്തൊന്നുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയും തൊണ്ടവേദനയും കാരണം മെയ് 28 നായിരുന്നു യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്0. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ സ്വാബ് കള്‍ച്ചര്‍, പി. സി. ആര് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ വര്‍ഷം ജില്ലയില്‍ ഡിഫ്തീരിയ പിടിപ്പെട്ടവരുടെ എണ്ണം അഞ്ചായി.
ഈ വര്‍ഷം ഇതുവരെ സംശയാസ് പദമായ രീതിയില്‍ ഇരുപത്തിനാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും രോഗബാധ സ്ഥിരീകരിച്ചത് അഞ്ചു പേര്‍ക്കാണ്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പതിനൊന്നുവയസുകാരനും, പൂതാടി പഞ്ചായത്തിലെ പതിനേഴുകാരിക്കും മാനന്തവാടിയിലെ പതിനഞ്ചുകാരിക്കും ചിരാലിലെ ഒമ്പത് വയസുകാരനും ഇപ്പോള്‍ വെള്ളമുണ്ട പഞ്ചായത്തിലെ യുവതിക്കുമാണ് രോഗം സ്ഥിതീകരിച്ചത്.

കൊറെയിന്‍ ബാക്ടീരിയം ഡിഫ്ത്തിരിയെ എന്നരോഗാണു ഉണ്ടാക്കുന്നതും വായുവില്‍ക്കൂടി പകരുന്നതുമായ രോഗമാണ് തൊണ്ടമുള്ള് (ഡിഫ്ത്തീരിയ). കുത്തിവെപ്പ് എടുക്കാത്തവരേയും, അപൂര്‍ണമായി എടുക്കുന്നവരെയുമാണ് രോഗം ബാധിക്കുന്നത്.

