KOYILANDY DIARY.COM

The Perfect News Portal

വയനാട്ടില്‍ ദമ്പതികളെ മര്‍ദ്ദിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ്

വയനാട്: അമ്പലവയലില്‍ നടുറോഡില്‍ ദമ്പതികളെ മര്‍ദ്ദിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവെന്ന് ആരോപണം. കഴി‌ഞ്ഞ ദിവസം രാത്രി ഓട്ടോ ഡ്രെെവറായ സജീവാനന്ദ് എന്ന് വ്യക്തി ആക്രമിച്ചെന്നാണ് വിവരം. അതേസമയം, ആരോപണ വിധേയനായ സജീവാനന്ദ് കോണ്‍ഗ്രസ് പ്രചാരണ പരിപാടിയില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍,​ ഇയാള്‍ക്ക് പാര്‍ട്ടി അംഗത്വമില്ലെന്നാണ് വയനാട് ഡി.സി.സി വിശദീകരിക്കുന്നത്.

ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അക്രമത്തിന് ഇരയായവര്‍ ഇതര സംസ്ഥാനക്കാരായാലും കേരളത്തിലുള്ളവരാണെങ്കിലും നടുറോഡില്‍ വച്ച്‌ ഇത്തരത്തിലുള്ള ഒരു ആക്രമണം ഉണ്ടാവാന്‍ പാടില്ലെന്നും അവര്‍ പറ‌ഞ്ഞു.

ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് നിലപാടെന്നും ഇതൊക്കെ ഒരിക്കലും സമൂഹത്തില്‍ ചെയ്യാല്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറ‌ഞ്ഞു. അതില്‍ ആരുടേയും മുഖം നോക്കേണ്ട കാര്യമില്ലെന്നും ശക്തമായ നടപടിയെടുക്കേണ്ട ആവശ്യം പൊലീസിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേക പരാതിയുടെ ആവശ്യമില്ല. ആദ്യം നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

Advertisements

അതേസമയം, പരാതി ലഭിക്കാത്തതുകൊണ്ട് കേസെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ പൊലീസ് സംഭവം വിവാദമായതിന് പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി. നാട്ടുകാരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിഷയത്തില്‍ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈനും പൊലീസില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്നും വനിതാ കമ്മിഷന്‍ ആരോപിച്ചു. മര്‍ദ്ദനമേറ്റ ദമ്ബതികളെ കണ്ടെത്താതിരുന്നത് ഗുരുതര വീഴ്ചയെന്ന് ജോസഫൈന്‍ ആരോപിച്ചു. കണ്ടുനിന്നവരോട് ചോദിക്കാന്‍ പോലും പൊലീസ് ജാഗ്രത കാട്ടിയില്ലന്നും അവര്‍ കുറ്റപ്പെടുത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *