KOYILANDY DIARY.COM

The Perfect News Portal

വന്‍ വിലക്കുറവില്‍ അരിയും പഞ്ചസാരയും; ഓണം ബക്രീദ് സഹകരണ വിപണനമേള ഇന്നു മുതല്‍

തിരുവനന്തപുരം: ഓണം ബക്രീദ് ആഘോഷങ്ങള്‍ക്കായി അവശ്യവസ്തുക്കള്‍ക്ക് ന്യായവിലയും ഗുണമേന്മയും ഉറപ്പുവരുത്തി സഹകരണ വകുപ്പിന്റെ സഹകരണ വിപണികള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. കണ്‍സ്യൂമര്‍ ഫെഡറേഷനും സഹകരണസ്ഥാപനങ്ങളും ചേര്‍ന്ന് 3500ഓളം ന്യായവില ചന്തകളാണ് തുറക്കുക.

‘ഈ ഓണവും ബക്രീദും കണ്‍സ്യൂമര്‍ ഫെഡിനൊപ്പം’ എന്നതാണ് സഹകരണവകുപ്പിന്റെ മുദ്രാവാക്യം. വന്‍ വിലക്കുറവാണ് മന്ത്രി വാഗ്ദാനംചെയ്തത്. പൊതുവിപണിയില്‍ കിലോഗ്രാമിന് 41 രൂപയുള്ള ജയ അരി 25 രൂപയ്ക്കു ലഭിക്കും. 44 രൂപയുള്ള കുത്തരിക്ക് 24 രൂപ നല്‍കിയാല്‍ മതി. 44 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്ക് വില്‍ക്കും. വെളിച്ചെണ്ണയ്ക്ക് വിപണിയില്‍ 202 രൂപ വിലയുള്ളപ്പോള്‍ ഓണച്ചന്തയിലെ വില 90 രൂപ.

ഓണച്ചന്തകള്‍ സെപ്തംബര്‍ 3 വരെ 10 ദിവസമാണ് കേരളത്തിന്റെ നഗരഗ്രാമപ്രദേശങ്ങളെ സജീവമാക്കുക. 13 ഇനങ്ങള്‍ സബ്സിഡി നിരക്കില്‍ ഇവിടെനിന്ന് ലഭിക്കും. വിപണികളുടെ സംസ്ഥാന ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 4ന് തിരുവനന്തപുരം എല്‍എംഎസ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Advertisements

ഓണച്ചന്ത നടത്തുന്നവര്‍ക്ക് ഒട്ടും ബുദ്ധിമുട്ടില്ലാതെ സാധനങ്ങള്‍ എത്തിക്കുന്നതിനും ഫലപ്രദമായി വിപണിയില്‍ ഇടപെടുന്നതിനും വേണ്ട ആസൂത്രണം നടത്തിയിട്ടുണ്ട്. 26,000 ടണ്‍ സബ്സിഡി സാധനങ്ങള്‍ 120 കോടി രൂപയ്ക്ക് വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ സബ്സിഡി ഇതര സാധനങ്ങള്‍ 6000 ടണ്‍ വേണ്ടിവരുമെന്നും മന്ത്രി കടകമ്ബള്ളി സുരേന്ദ്രന്‍ അറിയിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, എംഡി ഡോ. എം രാമനുണ്ണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *