വന്മുകം – എളമ്പിലാട് സ്കൂളിൽ “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം – എളമ്പിലാട് സ്കൂളിൽ “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിക്ക് തുടക്കമായി. കുട്ടികളിൽ കാർഷിക മേഖലയോടുള്ള അടുപ്പം വർദ്ധിപ്പിക്കുന്നതിനും, വീട്ടിലും, സ്കൂളിലും കൃഷിത്തോട്ടം ഒരുക്കുന്നതിനുമായിവന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിക്ക് തുടക്കമായത്. സ്കൂൾ പറമ്പിൽ പച്ചക്കറി തൈ നട്ടു കൊണ്ട് വാർഡ് മെമ്പർ ടി.എം. രജുല ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് പി.കെ.തുഷാര അധ്യക്ഷത വഹിച്ചു. സീഡ് ക്ലബ്ബ് ലീഡർ വി. സിയോന, സ്കൂൾ ഡെപ്യൂട്ടി ലീഡർ ആയിശ റിഫ, പ്രധാനാധ്യാപിക എൻ. ടി.കെ. സീനത്ത് സീഡ് കോ-ഓർഡിനേറ്റർ പി. നൂറുൽ ഫിദ, സീഡ് അസി. ലീഡർ എസ്. നൈനിക, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു. മികച്ച കാർഷിക പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടർച്ചയായി ജില്ലാ തലത്തിൽ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച് കൊണ്ടിരിക്കുന്ന വിദ്യാലയം കൂടിയാണ് വന്മുകം – എളമ്പിലാട് എം.എൽ പി.സ്കൂൾ.


