വന്മുകം എളമ്പിലാട് സ്കൂളിൽ ശലഭോത്സവം

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് ‘ ശലഭോത്സവം’ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു.

പ്രശസ്ത സിനിമാ ബാലതാരം അമൽദേവ് ഉദ്ഘാടനം ചെയ്തു. ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം അഭികാമ്യ അത്തോളി മുഖ്യാതിഥിയായി. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി പാർവ്വതി ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. നാലാം ക്ലാസ് ലീഡർ എസ്.അനിരുദ്ധ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.അശ്വതി സ്വാഗതവും, നിയ ഫാത്തിമ നന്ദിയും പറഞ്ഞു. വിവിധ ശിശുദിന കലാ പരിപാടികളും അരങ്ങേറി.


