വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് വീണ്ടും അംഗീകാരം

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പരിധിയിലെ വിദ്യാലയങ്ങൾക്കായി സർവ്വ ശിക്ഷാ അഭിയാൻ സംഘടിപ്പിച്ച വേറിട്ട വിദ്യാലയ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ മത്സരത്തിൽ രണ്ടാം സ്ഥാനം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ലഭിച്ചു.
കൊയിലാണ്ടിയിൽ വെച്ച് നടന്ന SSA യുടെ ജില്ലാതല പരിപാടിയിൽ വെച്ച് കെ. ദാസൻ MLA യുടെ സാന്നിദ്ധ്യത്തിൽ മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരിയിൽ നിന്ന് വിവിധ ക്ലാസ് ലീഡർമാരായ ഇൻഷിറ ഷെറിൻ, അഭിരാമി, ധനഞ്ജയ് എസ് വാസ്, ജിസ ഫാത്തിമ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. കെ. ഷിജു മാസ്റ്റർ സംസാരിച്ചു
Attachments area
