വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ. പരിസ്ഥിതി ദിനാചരണം നടത്തി
ചിങ്ങപുരം: ലോക പരിസ്ഥിതി ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിലും പരിസ്ഥിതി ക്ലബ്ബ് ആഭിമുഖ്യത്തിൽ കോവിഡ് അതിജീവനത്തിൻ്റെ നന്മമരം നട്ടുപിടിപ്പിച്ചു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈ നടുകയും, പ്ലക്കാർഡുയർത്തി ഹരിത സെൽഫിയെടുക്കുകയും ചെയ്തു. സ്കൂൾ തല ഉദ്ഘാടനം മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അതിജീവന വൃക്ഷം നട്ടു കൊണ്ട് നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ജീന എലിസബത്ത് മുഖ്യാതിഥിയായി. എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ. കെ. ശിവദാസൻ, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു.

