വന്മുകം എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

ചിങ്ങപുരം: വന്മുകം- എളമ്പിലാട് എം.എൽ.പി. സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. എം. ശോഭ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി. വി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക എൻ. ടി. കെ. സീനത്ത്, പി.ടി.എ.പ്രസിഡന്റ് എൻ. ശ്രീഷ്ന, സ്കൂൾ ലീഡർ ഹൈഫഖദീജ, ബി.ആർ.സി. ട്രെയ്നർ കെ. ശ്രീധരൻ, മുൻ പ്രധാനാധ്യാപകൻ വീക്കുറ്റിയിൽ രവി, വി. എം.സജിത, കെ.ഷെർളി, എന്നിവർ സംസാരിച്ചു.
പഠന പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് മുഴുവൻ കുട്ടികളുടെയും കലാ പ്രകടനങ്ങളും ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനവും അരങ്ങേറി നടത്തി.
