വന്മുകം-എളമ്പിലാട് സ്കൂളിന് സീഡ് പുരസ്കാരം

കൊയിലാണ്ടി; കഴിഞ്ഞ അധ്യയന വർഷത്തെ മികച്ച കാർഷിക- പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള ജില്ലാ തല മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് A.D.M രോഷ്നി നാരായണനിൽ നിന്ന് സീഡ് ക്ലബ്ബ് ലീഡർ എ.എസ് മാനസ്, അസിസ്റ്റൻറ് ലീഡർ കെ.ബിലാൽ, സീഡ് കോ-ഓർഡിനേറ്റർ പി.നൂറുൽഫിദ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. തുടർച്ചയായി മൂന്നാം തവണയാണ് ജില്ലാതല സീഡ് പുരസ്കാരം വന്മുകം -എളമ്പിലാട് സ്കൂളിനെ തേടിയെത്തുന്നത്.
