വന്മുകം എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ബഷീർ ദിനാചരണം

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ “പാത്തുമ്മയുടെ ആടിന്റെ” ദൃശ്യാവിഷ്കാരം നടത്തി.
കുട്ടികൾ തയ്യാറാക്കിയ ‘ഭൂമിയെ സ്നേഹിച്ച ബഷീർ ‘ എന്ന പതിപ്പ് പന്തലായനി ബി.ആർ.സി.ട്രെയ്നർ തൻസീറ മന്നിൽ സ്കൂൾ ലീഡർ ഹൈഫ ഖദീജക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. ബഷീർ ക്വിസ്സ് മത്സരവും നടന്നു.

പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കൺവീനർ വി.ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി, പി.കെ.അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Advertisements

