വനിത നേതാക്കളുള്‍പ്പെട്ട ഗ്രൂപ്പില്‍ യുവമോര്‍ച്ച നേതാവ് അയച്ചത് 65ഓളം അശ്ലീല ദൃശ്യങ്ങള്‍

ഹരിയാന: പഞ്ച്കുല വനിതാ നേതാക്കളടക്കമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ശീല ദൃശ്യങ്ങള്‍ അയച്ചെന്ന പരാതിയില്‍ യുവമോര്‍ച്ചാ ഭാരവാഹിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ യുവമോര്‍ച്ച ഉപാധ്യക്ഷനായ അമിത് ഗുപ്തയെയാണ് പൊലീസ് പിടികൂടിയത്. സംഭവം വിവാദമായതിനു പിന്നാലെ ഇയാളെ പദവിയില്‍നിന്നു പുറത്താക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു. ഹരിയാന പ്രദേശ് മഹിള കോണ്‍ഗ്രസ് കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് രഞ്ജീത മേത്തയുടെ പരാതിയെ തുടര്‍ന്നാണ് അമിത് ഗുപ്തയെ അറസ്റ്റ് ചെയ്തത്.
രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുള്ള വാട്‌സാപ് ഗ്രൂപ്പിലേക്ക് 65 ഓളം അശ്ലീല വിഡിയോകള്‍ അമിത് അയച്ചെന്നാണു രഞ്ജീതയുടെ പരാതി. ഓഗസ്റ്റ് 29, 30 തീയതികളിലായിരുന്നു സംഭവം. പരാതി അന്വേഷിച്ച പൊലീസ് അമിത് ഗുപ്തയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. അഞ്ചു വര്‍ഷം വരെ തടവ്, 10 ലക്ഷം രൂപ വരെ പിഴ തുടങ്ങിയ ശിക്ഷയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഇന്‍സ്‌പെക്ടര്‍ അരവിന്ദ് കുമാര്‍ പറഞ്ഞു.

വീഡിയോയെ പറ്റി സൈബര്‍ ക്രൈം സെല്ലും അന്വേഷിക്കും.സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പഞ്ച്കുല ബിജെപി അധ്യക്ഷന്‍ ദീപക് ശര്‍മ, യുവമോര്‍ച്ച ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് അമിത് ഗുപ്തയെ നീക്കിയതായി അറിയിച്ചു. ‘ഒരു കല്യാണത്തില്‍ പങ്കെടുക്കാനായി പോയ അമിത്, സുഹൃത്തുക്കളുടെ കയ്യില്‍ ഫോണ്‍ നല്‍കിയിരുന്നു. അബദ്ധവശാല്‍ ഫോണില്‍നിന്ന് വാട്‌സാപ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. സംഭവത്തെപ്പറ്റി ദീപക് ശര്‍മ പറഞ്ഞു

