വനിതാ സോഫ്റ്റ് വേര്‍ എഞ്ചിനിയറെ നടുറോഡില്‍ കുത്തിക്കൊന്നു

പുണെ: വനിതാ സോഫ്റ്റ് വേര്‍ എഞ്ചിനിയറെ പുണെയില്‍ നടുറോഡില്‍ കുത്തിക്കൊന്നു. കാമ്ബെയ്മിനി എന്ന മാനേജ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരിയായ അന്തരാദാസ് എന്ന യുവതിയാണ് കൊലക്കത്തിക്കിരയായത്. ഓഫീസിന് അടുത്തുനിന്നാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. നിരവധി തവണ അന്തരാദാസിന് കുത്തേറ്റു.
തുടര്‍ന്ന് അക്രമിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും ഇവര്‍ മരണത്തിന് കീഴടങ്ങി. കഴുത്തില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ ഇവരെ വഴിയരികില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തുള്ള ധന്വന്തരി ആസ്പത്രിയില്‍ ഉടന്‍തന്നെ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

ഇവരെ ആക്രമിച്ചയാളെ കണ്ടുവെന്ന് അന്തരാദാസിനെ ആസ്പത്രിയിലെത്തിച്ച ആള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
Advertisements

