വനിതാ ഫുട്ബോള്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

ചേമഞ്ചേരി: ജില്ലാ ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ച് പൊയില്‍ക്കാവ് എ.ബി.സി. ഫുട്ബോള്‍ ക്ലബ്ബ് പെണ്‍കുട്ടികള്‍ക്കുവേണ്ടി പരിശീലന പരിപാടി നടത്തുന്നു. ഫുട്ബോള്‍ പരിശീലനത്തില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയ വനിതയാണ് പരിശീലക.
സെലക്ഷന് ട്രയല്‍സ് ജൂലായ് 15-ന് രാവിലെ ഏഴുമണിക്ക് പൊയില്‍ക്കാവ് ഹൈസ്ക്കൂള് ഗ്രൗണ്ടില്‍ നടക്കും. പ്രായം എട്ടുവയസ്സു മുതല്‍ 15 വയസ്സുവരെ. ഫോണ്‍: 9447360424.

