KOYILANDY DIARY

The Perfect News Portal

വനിതാ ദിനത്തില്‍ വനിതാ ചിറകിലേറി എട്ടു എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍

കൊച്ചി: രാജ്യാന്തര വനിതാ ദിനത്തില്‍ വനിതാ ചിറകിലേറി എട്ടു എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മംഗളൂരു, മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് പൂര്‍ണമായും വനിതാ ക്രൂവുമായി ഫ്ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നത്. കോഴിക്കോട്ട് നിന്ന് രണ്ടു വിമാനങ്ങളാണ് വനിതകളുടെ പൂര്‍ണ നിയന്ത്രണത്തില്‍ പുറപ്പെടുന്നത്.

എയര്‍ ഇന്ത്യ എക്സ്പ്രസ് വനിതാ ദിനത്തില്‍ പൂര്‍ണമായും വനിതാ ക്രൂ ഉള്‍പ്പെടുന്ന സര്‍വീസുകള്‍ ഇവയാണ്;

1. ഐഎക്സ് 435/434 കൊച്ചി-ദുബൈ-കൊച്ചി. കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ ചമേലി ക്രോട്ടാപള്ളി, ഗംഗ്രൂഡെ മഞ്ജരി. ക്രാബിന്‍ ക്രൂ – സൂര്യ സുധന്‍, അമല ജോണ്‍സണ്‍, ലതികാ രാജ് പി; അനിഷ കെ.എ.

Advertisements

2. ഐഎക്സ് 363/348 കോഴിക്കോട്- അബുദാബി-കോഴിക്കോട് കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ സാംഗ്വി അമി എം.എസ്, പ്രാചി സഹാറെ. ക്രാബിന്‍ ക്രൂ -ഷിര്‍ലി ജോണ്‍സണ്‍, നിഷാ പ്രവീണ്‍, സിങ് സോനം, സിങ് പ്രീതി.

3. ഐഎക്സ് 345/142 കോഴിക്കോട്-ദുബൈ-ഡെല്‍ഹി. കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ രശ്മി മെഹ്റൂം, സൃഷ്ടി സിങ്. ക്രാബിന്‍ ക്രൂ – റോസ് ഫെനാറ്റേ, വര്‍ഷ സരാതെ, ദിവ്യ ആള്‍ഡ, അല്‍കാ നഹര്‍വാള്‍.

4. ഐഎക്സ് 549/544 തിരുവനന്തപുരം – മസ്കത്ത് – തിരുവനന്തപുരം. കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ ഇഷിക ശര്‍മ, മസൂദ് എസ്. ക്രാബിന്‍ ക്രൂ – ദര്‍ശന ആര്‍, രഞ്ജു രത്നാകരന്‍, വിനീത എസ്.വി; അമലു സുധാകരന്‍.

5. ഐഎക്സ് 247/248 മുംബൈ- ദുബൈ- മുംബൈ. കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ ജസ്മിന്‍ മിസ്ത്രി, കൈനാസ് വക്കീല്‍. ക്രാബിന്‍ ക്രൂ – പൂനം നഗാവേക്കര്‍, ഭക്തി ചൗഹാന്‍, ആരതി കോങ്നോള്‍, സുപ്രിയ മൊകുത്കര്‍.

6. ഐഎക്സ് 688/681 ചെന്നൈ- സിംഗപ്പൂര്‍- തിരുച്ചിറപ്പളളി. കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ കവിതാ രാജ്കുമാര്‍, മേധാ ഘോഷ്. ക്രാബിന്‍ ക്രൂ – മേഘാ രാജീവ്, കവിതാ സിറോഹി, നമ്രത, നയാന്നുല്‍മോയ്.

7. ഐഎക്സ് 813/814 മംഗളൂരു-ദുബൈ-മംഗളൂരു. കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ റാവല്‍ സലോനി, പ്രിയങ്ക സി റാണേ. ക്രാബിന്‍ ക്രൂ – മഹാസവിതാ ത്രിപാഠി, ഖുഷ്ബു മിന്‍സ്, ലീമാ കോള്‍ഹോ, ദീപാ നടരാജന്‍.

8. ഐഎക്സ് 115/116 ഡല്‍ഹി-അബുദാബി-ഡെല്‍ഹി. കോക്പിറ്റില്‍ ക്യാപ്റ്റമാര്‍ സിങ് പ്രിതി, ആരുഷി. ക്രാബിന്‍ ക്രൂ – റീമ ജസാല്‍, ലൈഷ്റാം ചാനു, റവിത അഹ്ലാവത്, പൂജാ ദത്ത.

വനിതാ ദിനത്തില്‍ യാത്ര ചെയ്യുന്ന എല്ലാ വനിതാ യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ മധുരവും പൂക്കളും വിതരണം ചെയ്യും. ഇതിനൊപ്പം വിമാനക്കമ്പനിയിലെ നാല്‍പതു ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കാന്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തതായി എയര്‍ ഇന്ത്യ എക്സ്പ്രസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

കൊച്ചി കേന്ദ്രമാക്കി സ്ത്രീശാക്തീകരണ രംഗത്തു പ്രവര്‍ത്തിക്കുന്ന ‘മൈത്രി’ എന്ന സന്നദ്ധസംഘടനയുടെ പ്രത്യേകം തയ്യാര്‍ ചെയ്ത വനിതാ ദിന ആശംസാ കാര്‍ഡുകളാകും വിമാനത്താവളങ്ങളിലും ഓഫീസുകളിലും വിതരണം ചെയ്യുക.

രാജ്യത്ത് ചെലവു കുറഞ്ഞ യാത്രാസൗകര്യം ഒരുക്കുന്ന വിമാനക്കമ്പനികളില്‍ യാത്രക്കാര്‍ക്ക് ഭക്ഷണവും പാനീയങ്ങളും സൗജന്യമായി നല്‍കുന്ന ഏക കമ്പനിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. രാജ്യത്തെ രണ്ടാംനിര നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കും തെക്കുകിഴക്കന്‍ എഷ്യന്‍ രാജ്യങ്ങളിലേക്കും സര്‍വീസ് നടത്തുന്ന കമ്പനിക്ക് ഇന്ത്യയില്‍ ഏഴും ദുബൈയില്‍ ഒന്നും ഓപ്പറേഷന്‍ കേന്ദ്രങ്ങളുണ്ട്.

189 യാത്രക്കാരെ വഹിക്കാനാകുന്ന 23 ബോയിങ് 737- 800എഞ്ചിന്‍ വിമാനങ്ങളാണ് കമ്പനിക്കുള്ളത്. 2005 എപ്രില്‍ 29 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഒരേ സമയം വിമാനങ്ങള്‍ പറത്തി തുടക്കമിട്ട കമ്പനി നിലവില്‍ ആഴ്ചയില്‍ 561 സര്‍വീസുകളാണ് നടത്തുന്നത്. 99.8 ശതമാനം സമയകൃത്യത പാലിക്കുന്ന കമ്ബനി 2015-16 ല്‍ 28 ലക്ഷം യാത്രക്കാരെയും 2016-17 ല്‍ 34 ലക്ഷം യാത്രക്കാരെയും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *